ഭരണചരിത്രം
തൊളിക്കോട് ഗ്രാമപഞ്ചായത്ത്
ഭരണസമിതികളുടെ ചരിത്രവും വികസന നാഴികക്കല്ലുകളും
🏛️ ആദ്യ ഭരണസമിതി (1979 – 1982) ഘട്ടം 1
തൊളിക്കോട് പഞ്ചായത്ത് രൂപീകരണത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി ശ്രീ എസ്. കെ ആശാരിയുടെ നേതൃത്വത്തിലുള്ളതായിരുന്നു.
ഭരണമാറ്റം (10.12.1982): ഒരംഗം കൂറു മാറിയതിനെ തുടർന്ന് അവിശ്വാസപ്രമേയം വരികയും ശ്രീ. എസ്.കെ ആശാരി രാജിവയ്ക്കുകയും ചെയ്തു. തുടർന്ന് ശ്രീ എം. അബ്ദുൽ ഖനി പ്രസിഡന്റായും ശ്രീ പി. പുഷ്പാംഗദൻ വൈസ് പ്രസിഡന്റായും ചുമതലയേറ്റു.
⚖️ ഔദ്യോഗിക ഭരണവും രണ്ടാം സമിതിയും (1984 – 1994) ഘട്ടം 2
30.10.1984 മുതൽ 02.02.1988 വരെ: പഞ്ചായത്തിന്റെ ഭരണം നെടുമങ്ങാട് താലൂക്ക് പഞ്ചായത്താഫീസറുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു.
06.02.1988 മുതൽ 27.07.1993 വരെ: ശ്രീ എം. അബ്ദുൽ ഖനി പ്രസിഡന്റും, പി. സുശീല വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.
27.07.1993-ൽ അവിശ്വാസം വന്നതിനെ തുടർന്ന് ശ്രീ. അബ്ദുൽ ഖനി സ്ഥാനം ഒഴിഞ്ഞു. തുടർന്ന് ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ 10.12.1994 മുതൽ ഭരണം വീണ്ടും നെടുമങ്ങാട് താലൂക്ക് പഞ്ചായത്ത് ഓഫീസറുടെ നേരിട്ടുള്ള നിയന്ത്രണത്തിലായി.
🌟 ജനകീയാസൂത്രണവും വികസന കുതിപ്പും (1995 – 2005) ഘട്ടം 3
04.05.1995 മുതൽ: ശോഭന ജോർജ്ജ് പ്രസിഡന്റും, എ. ഷിഹാബുദ്ദീൻ വൈസ് പ്രസിഡന്റും, പി. പുഷ്പാംഗദൻ (ഏക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ) ആയി പ്രവർത്തിച്ചു.
🏆 10-ാം വാർഡ് തലം മുതൽ 13 വാർഡുകളിലേക്ക് & സ്റ്റാൻഡിംഗ് കമ്മിറ്റികൾ:
തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ വാർഡുകൾ 13 ആയി ഉയർന്നു. ശ്രീ. പി. പുഷ്പാംഗദൻ പ്രസിഡന്റും ശ്രീമതി നസീമ ഇസ്മായിൽ വൈസ് പ്രസിഡന്റായും ചുമതലയേറ്റു. ഈ കാലയളവിലാണ് 3 സ്റ്റാൻഡിംഗ് കമ്മിറ്റികൾ (ധനകാര്യം, വികസനം, ക്ഷേമകാര്യം) രൂപീകരിച്ചത്.
- വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ: പി. വി. അശോകൻ
- ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ: എൻ.എം. സാലി
- അംഗങ്ങൾ: ആർ. സി. വിജയൻ, വി. സുകുമാരൻ നായർ, ജെ. അശോകൻ, എസ്. സത്യഭാമ, അഡ്വ. ആർ. സാബു, കെ. സത്യഭാമ, കെ. പങ്കജാക്ഷൻ, സ്വപ്ന വിജയരാജ്, എ. നുസൈഫ ബീവി.
കേരളവികസന പദ്ധതി: 10-ാം പദ്ധതി കാലയളവിൽ കേരളവികസന പദ്ധതിയുടെ സംസ്ഥാനതല സമാപനം തൊളിക്കോട് പഞ്ചായത്തിൽ വെച്ച് നടന്നു. ബഹു. കേരള ഗവർണർ ശ്രീ. സിക്കന്തർ ബക്ത് പരിപാടി ഉദ്ഘാടനം ചെയ്തു. 7 സംസ്ഥാന മന്ത്രിമാരും എം.എൽ.എമാരും പങ്കെടുത്തു.
🏡 11-ാം പഞ്ചവത്സര പദ്ധതി & ഇ.എം.എസ് ഭവനപദ്ധതി ഘട്ടം 4
11-ാം പദ്ധതി ജനകീയാസൂത്രണം രണ്ടാം ഘട്ടമായി നടപ്പിലാക്കി. ഈ കാലയളവിൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടികവർഗ്ഗ സംവരണം ആകുകയും ശ്രീ. പി. എം പ്രകാശ് പ്രസിഡന്റാകുകയും ചെയ്തു. (വാർഡുകളുടെ എണ്ണം 15 ആയി ഉയർന്നു).
- വൈസ് പ്രസിഡന്റ്: ശ്രീ. സി. പ്രഭാകരൻ
- വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ: മാങ്കാട് വി. സുകുമാരൻ നായർ
- ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ: ശ്രീ. ആർ. സി. വിജയൻ
- വാർഡ് മെമ്പർമാർ: ജോൺ സാമുവൽ റഹൂലസ്, അബ്ദുൽ സലാം, കുമാരി വി. എസ്. ശാന്തി, കെ. ജി. ബാലചന്ദ്രൻ നായർ, എ. നുസൈഫാബീവി, പി. പുഷ്പാംഗദൻ, എസ്. എസ്. പ്രേംകുമാർ, എസ്. മഞ്ചുഷ, ബി. സുമംഗല, അജിത സുരേഷ്കുമാർ, എ. ഷറഫുദ്ദീൻ.
ലാൻഡ്മാർക്ക് നേട്ടം: ഇക്കാലയളവിലാണ് പ്രശസ്തമായ ഇ. എം. എസ് ഭവനപദ്ധതി തൊളിക്കോട് ആരംഭിക്കുന്നത്.
🏥 12-ാം പദ്ധതി, പാലിയേറ്റീവ് & ആശ്രയ പദ്ധതികൾ ഘട്ടം 5
എസ്.എസ്. പ്രേംകുമാർ പ്രസിഡന്റായും, ലൈല ഹനീഫ് (ആദ്യ 2 വർഷം), ആർ. ശോഭനകുമാരി (അവസാന 3 വർഷം) എന്നിവർ വൈസ് പ്രസിഡന്റുമാരായും പ്രവർത്തിച്ചു.
നാല് സ്റ്റാൻഡിംഗ് കമ്മിറ്റികൾ: 12-ാം പദ്ധതിക്കാലം മുതലാണ് സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ എണ്ണം 3-ൽ നിന്നും 4 ആയി ഉയർത്തിയത്.
- ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ: വൈസ് പ്രസിഡന്റ്
- വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ: മാങ്കാട് സുകുമാരൻ നായർ
- ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ: ശ്രീകലാമോഹൻ (പിന്നീട് ഷംന നവാസ്)
- ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ: ആർ. സി. വിജയൻ
- മെമ്പർമാർ: എസ്.എസ്. ഗീതാകുമാരി, എസ്. ശിവാനന്ദൻ, എ. അൻസർ, എസ്. വത്സലകുമാരി, ജി. ജയകുമാർ (ഉപതെരഞ്ഞെടുപ്പിലൂടെ), പി.വി. അശോകൻ, വി.ജെ. സുരേഷ്, എസ്. ഷീല, ഷംന നവാസ്, ഷെമി ഷംനാദ്.
പ്രധാന നേട്ടങ്ങൾ:
- പഞ്ചായത്തിൽ പാലിയേറ്റീവ് കെയർ ആരംഭിച്ചു (ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി).
- പട്ടികവർഗ്ഗ ആശ്രയ പദ്ധതി ജില്ലയ്ക്കാകെ മാതൃകയായി നടപ്പിലാക്കി.
- സാംസ്കാരിക നിലയത്തിൽ പ്രവർത്തിച്ചിരുന്ന പഞ്ചായത്തിന് സ്വന്തമായി ബഹുനില കെട്ടിടം നിർമ്മിച്ചു.
👩💼 13-ാം പഞ്ചവത്സര പദ്ധതി (വനിതാ സംവരണം) ഘട്ടം 6
13-ാം പഞ്ചവത്സരപദ്ധതി കാലയളവിൽ തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വനിതാ സംവരണം ആകുകയും ശ്രീമതി. ഷംന നവാസ് പ്രസിഡന്റാകുകയും ചെയ്തു.
- വൈസ് പ്രസിഡന്റ്: ശ്രീ. ആർ. സി. വിജയൻ
- വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ: ശ്രീമതി. നളിനകുമാരി
- ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ: ശ്രീ. ജി. ജയകുമാർ
- ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ: ബി. സുശീല
- വാർഡ് മെമ്പർമാർ: എൻ എസ് ഹാഷിം (തേവൻപാറ), അഷ്കർ തൊളിക്കോട് (ആനപ്പെട്ടി), ബിനിത മോൾ (വിനോബാനികേതൻ), രതികല (തച്ചൻകോട്), ലിജി എൽ എസ് (ചെട്ടിയാംപാറ), ഷീല (കണിയാരംകോട്), ഷിബു കെ വി (തൊളിക്കോട്), ഷംനാദ് (തൊളിക്കോട് ടൗൺ), വി വിജയൻ (പനയ്ക്കോട്), ബിജു (ചായം), സജിത എം പി (തോട്ടുമുക്ക്).