കേരളോത്സവം 2026
November 13, 2026
🌟🌟🌟ജനപങ്കാളിത്തത്തിന്റെ ആവേശത്തിൽ തൊളിക്കോട് കേരളോത്സവം 2026!* 🌟🌟🌟
തൊളിക്കോട് ഗ്രാമപഞ്ചായത്തിന്റെ കേരളോത്സവം 2026 നവംബർ 5,6,7 തീയതികളിലായി നടന്നു.
🔥 കരുണപ്രിയയുടെ കൈകളിലൂടെ ജ്വലിച്ചുയർന്ന കേരളോത്സവത്തിന്റെ ദീപശിഖ! 🔥
പരിമിതികളെ അതിജീവിച്ച് പ്രതീക്ഷയുടെ വെളിച്ചം പകരുന്ന മനോഹരമായൊരു നിമിഷത്തിനാണ് തൊളിക്കോട് സാക്ഷ്യം വഹിച്ചത്.
കേരളോത്സവം 2026-ന്റെ ദീപശിഖ പ്രയാണം പഞ്ചായത്തിലെ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട പ്രിയപ്പെട്ട കരുണപ്രിയ മോൾക്ക് കൈമാറി. തന്റെ പരിമിതികളെ ആത്മവിശ്വാസം കൊണ്ട് മറികടന്ന്, ഏറെ മനോഹരമായ രീതിയിൽ ദീപശിഖ ഏറ്റുവാങ്ങി പ്രയാണത്തിന് തുടക്കം കുറിച്ച കരുണപ്രിയയുടെ ഓരോ ചുവടും എല്ലാവർക്കും വലിയൊരു പ്രചോദനമായി.
ഇത് കേവലം ഒരു ദീപശിഖാ പ്രയാണത്തിന്റെ തുടക്കമല്ല; കഴിവുകൾക്ക് പരിമിതികളില്ലെന്നും ഇച്ഛാശക്തിക്കും ആത്മവിശ്വാസത്തിനും മുന്നിൽ പ്രതിബന്ധങ്ങൾ വഴിമാറുമെന്നും ഓർമ്മിപ്പിക്കുന്ന വലിയൊരു സന്ദേശം കൂടിയായിരുന്നു.
തൊളിക്കോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഈ വർഷത്തെ കേരളോത്സവം കെ.എസ്.എഫ്.ഡി സി ചെയർമാനും പ്രശസ്ത ചലച്ചിത്രതാരവുമായ ശ്രീ. പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, ആദ്യമായി ഒൻപതോളം എവറോളിംഗ് ട്രോഫികൾ ഉൾപ്പെടെ വിജയികൾക്കായി പ്രത്യേക ട്രോഫികൾ ഒരുക്കി എന്നത് ഈ കേരളോത്സവത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
ജനപങ്കാളിത്തം ഉറപ്പാക്കിയും യുവാക്കൾക്കും യുവതികൾക്കും അവരുടെ കലാ-കായിക കഴിവുകൾ പ്രകടിപ്പിക്കാനുള്ള മികച്ച അവസരങ്ങൾ ഒരുക്കിയും മൂന്ന് ദിവസം നീണ്ടുനിന്ന കേരളോത്സവം ആവേശകരമായ അനുഭവമായി മാറി.