ഭൂപ്രകൃതിയും പാരിസ്ഥിതിക സവിശേഷതകളും
22.37 ചതുരശ്ര കിലോമീറ്റര്‍ 7102 ഏക്കര്‍ 38 സെന്റ് വിസ്തൃതിയുള്ള തൊളിക്കോട് ഗ്രാമപഞ്ചായത്ത് കുന്നുകളും, ചരിവുകളും, സമതലങ്ങളും, ഉള്‍പ്പെടുന്ന ഭൂപ്രദേശമാണ്. ആകെ വിസ്തൃതിയുടെ 728 ഹെക്ടര്‍ വനമേഖലയാണ്. ചൂളിയാമല ഫോറസ്റ്റ് റീസര്വ്വേയറില് ഉള്‍പ്പെട്ട വനഭൂമി ഉള്‍പ്പെട്ട 14 പട്ടികവര്ഗ്ഗസെറ്റില്മെന്റുകളും, ഉള്‍പ്പെടുന്ന 16 വാര്‍ഡ് പ്രദേശമാണുള്ളത്.
കുന്നുകളിലും, ചരിവുകളിലും കൂടുതലും റബ്ബര്‍കൃഷിയും സമതലങ്ങളില്‍ തെങ്ങും, വാഴയും മറ്റ് കൃഷികളും, ഉള്ള ഈ പഞ്ചായത്ത് വളരെ മനോഹരമായ കാഴ്ചയാണ്. നെല്‍കൃഷി ധാരാളമായുണ്ടായിരുന്ന ഈ പഞ്ചായത്തില്‍ നിലം നികത്ത് വ്യാപകമായതോടെ വളരെ ചുരുങ്ങിയ പ്രദേശങ്ങളില്‍ മാത്രം അവശേഷിക്കുന്നു.
ധാരാളം ഉറവകളും, കുളങ്ങളും, നീര്‍ച്ചാലുകളും, തോടുകളും, മറ്റ് ജലാശയങ്ങളും, ഉളഅള ഈ ഭൂപ്രദേശം ജലസമൃദ്ധമാണ്. എന്നാല്‍ വേനല്‍ക്കാലത്ത് വരള്‍ച്ച ഒരു പ്രശ്നമായി മാറുന്നു. ധാരാളം പാറക്കൂട്ടങ്ങളും, വൃക്ഷങ്ങളും, ചീറ്റിപാറ, പൂവരത്ത് കുന്ന് തുടങ്ങിയ പ്രദേശങ്ങളും ഇന്നും പ്രകൃതിയുടെ ഒരു സവിശേഷതയായി കാണാം.
കരിമണ്ണ്, ചെമ്മണ്ണ് മണല്‍മണ്ണ്, എക്കല്‍മണ്ണ് എന്നീ മണ്ണിനങ്ങളാണ് ഇവിടുള്ളത് ഫലഭൂയിഷ്ടമായ മേല്‍മണ്ണ് ഇവിടുത്തെ പ്രത്യേകതയാണ്. ആയതിനാല്‍ കൃഷി സമൃദ്ധമായി നടക്കുന്നു.
മണല്‍ വാരലും, നിലംനികത്തലും വ്യാപകമായതും, മഴകുറഞ്ഞതും കുടിവെള്ളക്ഷാമം രൂക്ഷമാകാന്‍ കാരണമായിട്ടുണ്ട്. കൂടാതെ ജലാംശങ്ങള്‍ മലിനപ്പെടുന്നതും, ജലം മണ്ണിലേക്ക് ആഴ്ന്നിറങ്ങല്‍ ഭൂമിയില്‍ മണ്ണിളക്കിയുള്ള വെട്ടും കിളയലും താരതമ്യേന കുറവായതും പ്രശ്നമായി മാറിയിട്ടുണ്ട്.
പാറമടകള്‍, മണ്ണിട്ട് നികത്താത്തതും, തരിശു നിലങ്ങള്‍ വ്യാപകമായതും കൃഷി കുറഞ്ഞതും ചില പ്രദേശങ്ങളില്‍ പ്രശ്നം സൃഷ്ടിക്കുന്നു.
വിവിധ സസ്യങ്ങളുടെയും ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണിവിടം. ജനവാസകേന്ദ്രങ്ങള്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടെങ്കിലും, നഗരവല്‍ക്കരണവും, മറ്റും ജനങ്ങളെ പ്രധാന വീഥികളില്‍ കുടിയേറിപാര്ക്കുന്നതിന് സ്വാധീനിക്കപ്പെടുന്നു. തിരുവനന്തപുരം പൊന്മുടി സ്റ്റേറ്റ് ഹൈവേ ഈ പഞ്ചായത്തിന് കുറുകെയാണ് കടന്നുപോകുന്നത്. പ്രധാന വീഥികളുടെ ഓരങ്ങളില്‍ മെച്ചപ്പെട്ട വീടുകള്‍ നിര്‍മ്മിക്കുന്ന ഒരു വീട് നിര്‍മ്മാണ ശൈലി രൂപപ്പെട്ടിട്ടുണ്ട്. പൊന്മുടിയില് നിന്ന് ഉത്ഭവിക്കുന്ന വാമനാപുരം നദി ഈ പഞ്ചായത്തിന് സമീപത്തുകൂടി ഒഴുകുന്നു.