ഭരണചരിത്രം

തൊളിക്കോട് പഞ്ചായത്ത് രൂപീകരണത്തിന് ശേഷമുള്ള ആദ്യ കമ്മിറ്റി ശ്രീ എസ്. കെ ആശാരിയുടെ നേതൃത്വത്തിലുള്ളതായിരുന്നു. പഞ്ചായത്ത് കമ്മിറ്റി അംഗങ്ങള്‍ (29.09.1979 മുതല്‍ 10.12.1982 വരെ). തേവന്‍പാറ-റ്റി. എം സാലി, ആനപ്പെട്ടി-എം. അബ്ദുല്‍ ഖനി, പുളിച്ചാമല- എസ്. കെ ആശാരി, ചായം-ജി. രവീന്ദ്രന്‍ നായര്‍(ചാരുപാറ രവി), തോട്ടുമുക്ക്- വി.പുരുഷോത്തമന്‍, മലയടി- പി.പുഷ്പാംഗദന്‍, ചെട്ടിയാംപാറ-പി.കെ. അമ്മുക്കുട്ടി, ചെറുവക്കോണം- റ്റി. രാജന്‍, പനയ്ക്കോട്-എം. പ്രതാപചന്ദ്രന്‍ നായര്‍ എന്നിവരും, 10.12.1982 ല്‍ ഒരംഗം കൂറു മാറിയതിനെ തുടര്‍ന്ന് പഞ്ചായത്തില്‍ അവിശ്വാസപ്രമേയം വന്നതിനാല്‍ ശ്രീ. എസ്.കെ ആശാരി പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കുകയും. തുടര്‍ന്ന് ശ്രീ എം. അബ്ദുല്‍ ഖനി പ്രസിഡന്‍റായും ശ്രീ പി. പുഷ്പാംഗദന്‍ വൈസ് പ്രസിഡന്‍റായും ചുമതല ഏറ്റെടുക്കുകയുമായിരുന്നു. 30.10.84 മുതല്‍ 02.02.88 വരെ പഞ്ചായത്തിന്‍റെ  ഭരണം നെടുമങ്ങാട് താലൂക്ക് പഞ്ചായത്താഫീസറുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. 06.02.88 മുതല്‍ 27.07.93 വരെ ശ്രീ എം. അബ്ദുല്‍ ഖനി പ്രസിഡന്‍റും, വൈസ് പ്രസിഡന്‍റ് പി. സുശീലയുമായിരുന്നു. കമ്മിറ്റി അംഗങ്ങള്‍ : തേവന്‍പാറ - പി. എം. ഇസ്മായില്‍, ആനപ്പെട്ടി - എം. അബ്ദുല്‍ ഖനി, പുളിച്ചാമല - എസ്.കെ ആശാരി, ചായം - എന്‍. ശശിധരന്‍ നായര്‍, തോട്ടുമുക്ക് - ബി. വേണുഗോപാലന്‍ നായര്‍, വിനോബാനികേതന്‍ - ആര്‍. കൃഷ്ണന്‍നായര്‍, മലയടി-പി.സുശീല, ചെട്ടിയാംപാറ-സി.പൊന്നമ്മ, പനയ്ക്കോട്- വിജയകുമാരന്‍ നായര്‍, തൊളിക്കോട്- എല്‍. സുകുമാരന്‍. 27.07.93ല്‍ അവിശ്വാസം വന്നതിന്‍റെ അടിസ്ഥാനത്തില്‍ ശ്രീ. അബ്ദുല്‍ ഖനി പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞു. 10.12.94-ല്‍ ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍  പഞ്ചായത്ത് ഭരണം നെടുമങ്ങാട് താലൂക്ക് പഞ്ചായത്ത് ഓഫീസറുടെ നേരിട്ടുള്ള നിയന്ത്രണത്തിലായി.
    04.05.95 മുതല്‍ ശോഭനജോര്‍ജ്ജ് പ്രസിഡന്‍റും എ. ഷിഹാബുദ്ദീന്‍ വൈസ് പ്രസിഡന്‍റും പി.പുഷ്പാംഗദന്‍ (ഏക സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍), കമ്മിറ്റി അംഗങ്ങള്‍ : തേവന്‍പാറ-വാഹിദാബീവി, ആനപ്പെട്ടി- എ. ഷിഹാബ്ദീന്‍, പുളിച്ചാമല-വി. അംബികകുമാരി, ചായം- എന്‍. ശശിധരന്‍ നായര്‍, തോട്ടുമുക്ക്- ശോഭനജോര്‍ജ്ജ്, മലയടി-പി. പുഷ്പാംഗദന്‍, വിനോബാനികേതന്‍- എസ്.സുലോചന, ചെട്ടിയാംപാറ- പി. അശോകന്‍, പനയ്ക്കോട് - കെ. പങ്കജാക്ഷന്‍, തൊളിക്കോട് - എന്‍. എം. സാലി എന്നിവരായിരുന്നു. തുടര്‍ന്ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 10 വാര്‍ഡില്‍ നിന്നും 13 വാര്‍ഡുകളായി, ശ്രീ. പുഷ്പാംഗദന്‍ പ്രസിഡന്‍റും ശ്രീമതി നസീമ ഇസ്മായില്‍ വൈസ് പ്രസിഡന്‍റുമായി.  
ഈ കാലത്താണ് മൂന്ന് സ്റ്റാന്‍റിംഗ് കമ്മിറ്റികള്‍(ധനകാര്യം, വികസനം, ക്ഷേമകാര്യം) രൂപീകരിക്കുന്നത്. ധനകാര്യസ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വൈസ് പ്രസിഡന്‍റ്, വികസനസ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. വി. അശോകന്‍,  ക്ഷേമകാര്യസ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.എം.സാലി. അംഗങ്ങള്‍: ആര്‍ സി വിജയന്‍, ആനപ്പെട്ടി- വി.സുകുമാരന്‍ നായര്‍, പുളിച്ചാമല- ജെ. അശോകന്‍, പരപ്പാറ- എസ്.സത്യഭാമ, ചായം- അഡ്വ. ആര്‍. സാബു, തോട്ടുമുക്ക്- കെ. സത്യഭാമ, മലയടി-കെ.പങ്കജാക്ഷന്‍, കണിയാരംകോട്- സ്വപ്ന വിജയരാജ്, പനയ്ക്കോട്- എ.നുസൈഫ ബീവി തൊളിക്കോട്. ഈ ഭരണസമിതിയുടെ കാലത്ത് 10-ാം പദ്ധതി കേരളവികസന പദ്ധതി എന്ന പേരിലാണ് അറിയപ്പെട്ടത്. ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ ഇക്കാലയളവില്‍ നടത്താന്‍ ടി ഭരണസമിതിക്ക് കഴിഞ്ഞു. കേരളവികസനപദ്ധതിയുടെ സംസ്ഥാനതലസമാപനം തൊളിക്കോട് ഗ്രാമപഞ്ചായത്തില്‍ വച്ചു നടത്താന്‍ കഴിഞ്ഞു. ബഹു.കേരള ഗവര്‍ണര്‍ ശ്രീ.സിക്കന്തര്‍ ബക്ത് പ്രസ്തുത ചടങ്ങ് ഉത്ഘാടനം ചെയ്തു. ഏഴ് സംസ്ഥാന മന്ത്രിമാര്‍, എം. എല്‍. എമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
11-ാം പഞ്ചവത്സരപദ്ധതി കേരളസര്‍ക്കാരിന്‍റെ നിര്‍ദ്ദേശാനുസരണം ജനകീയാസൂത്രണം രണ്ടാം ഘട്ട പദ്ധതിയായി നടപ്പിലാക്കുകയായിരുന്നു. ഈ കാലയളവില്‍ തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം പട്ടികവര്‍ഗ്ഗ സംവരണം ആക്കുകയും ശ്രീ. പി. എം പ്രകാശ് പ്രസിഡന്‍റാകുകയും ചെയ്തു. വൈസ് പ്രസിഡന്‍റ് ശ്രീ. സി. പ്രഭാകരന്‍, വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ മാങ്കാട് വി. സുകുമാരന്‍ നായര്‍, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. ആര്‍. സി, വിജയന്‍, വാര്‍ഡ് മെമ്പര്‍മാര്‍ ജോണ്‍  സാമുവല്‍ റഹൂലസ്-തേവന്‍പാറ, അബ്ദുല്‍ സലാം- ആനപ്പെട്ടി, കുമാരി വി. എസ്. ശാന്തി-തുരുത്തി, കെ. ജി. ബാലചന്ദ്രന്‍ നായര്‍-പുളിച്ചാമല, എ. നുസൈഫാബീവി-പുളിമൂട്, പി. പുഷ്പാംഗദന്‍-മലയടി, എസ്. എസ്. പ്രേംകുമാര്‍-വിനോബാനികേതന്‍, എസ്. മഞ്ചുഷ-തച്ചന്‍കോട്, ബി. സുമംഗല- ചെട്ടിയാംപാറ, അജിത സുരേഷ്കുമാര്‍-കണിയാരംകോട്, എ. ഷറഫുദ്ദീന്‍-തൊളിക്കോട്. ഈ കാലയളവില്‍ 15 വാര്‍ഡുകളായിരുന്നു. ഇ. എം. എസ് ഭവനപദ്ധതി തുടങ്ങിയത് 11-ാം പദ്ധതി കാലയളവിലാണ്.
തുടര്‍ന്ന് വന്ന ഭരണസമിതി എസ്.എസ്.പ്രേംകുമാര്‍ പ്രസിഡന്‍റും, വൈസ് പ്രസിഡന്‍റ് ആദ്യത്തെ 2 വര്‍ഷം ലൈല ഹനീഫ്, 3 വര്‍ഷം ആര്‍. ശോഭനകുമാരിയും ആയിരുന്നു. 12-ാം പദ്ധതിക്കാലം മുതലാണ് സ്റ്റാന്‍റിംഗ് കമ്മിറ്റികള്‍ 3ല്‍ നിന്നും 4 ആകുന്നത്. ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ - വൈസ് പ്രസിഡന്‍റ്, വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാങ്കാട് സുകുമാരന്‍ നായര്‍, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീകലാമോഹന്‍, ആരോഗ്യ വിദ്യാഭ്യാസസ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. സി. വിജയന്‍, വാര്‍ഡു മെമ്പര്‍മാര്‍-എസ്.എസ്. ഗീതാകുമാരി-പുളിച്ചാമല, എസ്. ശിവാനന്ദന്‍-തോട്ടുമുക്ക്, എ. അന്‍സര്‍-പുളിമൂട്, എസ്. വത്സലകുമാരി-മലയടി, വിനോബാനികേതനില്‍ മെമ്പര്‍ ശ്രീ. രാജേന്ദ്രന്‍ മരണപ്പെടുകയും, റീ ഇലക്ഷനില്‍ ജയകുമാര്‍. ജി വിനോബാനികേതന്‍ വാര്‍ഡ് മെമ്പറായി വരുകയും ചെയ്തു. പി.വി. അശോകന്‍- ചെട്ടിയാംപാറ, വി.ജെ. സുരേഷ്-കണിയാരംകോട്, എസ്. ഷീല-പനയ്ക്കോട്, ഷംന നവാസ്- തൊളിക്കോട്, ഷെമി ഷംനാദ്- തൊളിക്കോട് ഠൗണ്‍.
വിനോബാനികേതനില്‍ ഉപതെരഞ്ഞെടുപ്പ്. ഇലക്ഷനില്‍ ജി.ജയകുമാര്‍ ജയിക്കുകയും ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റിയുടെ ഭൂരിപക്ഷം നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ചെയര്‍പേഴ്സണ്‍ ആയിരുന്ന ശ്രീകലാമോഹന്‍ തല്‍സ്ഥാനം രാജിവയ്ക്കുകയും സ്റ്റാന്‍റിംഗ് കമ്മിറ്റി അംഗമായിരുന്ന ഷംന നവാസ് ചെയര്‍പേഴ്സണ്‍ ആകുകയും ചെയ്തു. ഈ ഭരണസമിതിയുടെ കാലയളവില്‍ ആണ് പാലിയേറ്റീവ് കെയര്‍ ഈ പഞ്ചായത്തില്‍ ആരംഭിക്കുന്നത്. 11-ാം പദ്ധതിയുടെ അവസാന വര്‍ഷം ആശ്രയ പദ്ധതി ആരംഭപ്രവര്‍ത്തനങ്ങള്‍ നടത്തുകയും 12-ാം പദ്ധതിയുടെ കാലത്ത് ആശ്രയപദ്ധതി (ജനറല്‍, പട്ടികവര്‍ഗ്ഗ ആശ്രയ) തുടങ്ങുകയുണ്ടായി. ജില്ലയില്‍ ആകെ മാതൃകയാണ് പട്ടികവര്‍ഗ്ഗ ആശ്രയപദ്ധതി പാലിയേറ്റീവ് പരിചരണ പദ്ധതിക്ക് ജില്ലയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കാനും കഴിഞ്ഞു.
സാംസ്കാരിക നിലയത്തില്‍ പ്രവര്‍ത്തിച്ച തൊളിക്കോട് ഗ്രാമപഞ്ചായത്തിന് സ്വന്തമായി ബഹുനില കെട്ടിടം നിര്‍മ്മിക്കുന്നതിനും, എല്ലാ മേഖലയിലും നിരവധി വികസന നേട്ടങ്ങള്‍ ഉണ്ടാക്കുവാനും 12-ാം പദ്ധതി കാലയളവില്‍ ഈ ഭരണസമിതിക്ക് കഴിഞ്ഞു. 
    13-ാം പഞ്ചവത്സരപദ്ധതി കാലയളവില്‍ തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം വനിത സംവരണം ആകുകയും ശ്രീമതി. ഷംന നവാസ് പ്രസിഡന്‍റാകുകയും ചെയ്തു. വൈസ് പ്രസിഡന്‍റ് ശ്രീ. ആര്‍ സി വിജയന്‍, വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. നളിനകുമാരി, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. ജി. ജയകുമാര്‍, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബി. സുശീല, വാര്‍ഡ് മെമ്പര്‍മാര്‍ എന്‍ എസ് ഹാഷിം-തേവന്‍പാറ, അഷ്കര്‍ തൊളിക്കോട്- ആനപ്പെട്ടി,    ബിനിത മോള്‍-വിനോബാനികേതന്‍, രതികല-തച്ചന്‍കോട്, ലിജി എല്‍ എസ്- ചെട്ടിയാംപാറ, ഷീല-കണിയാരംകോട്, ഷിബു കെ വി-തൊളിക്കോട്, ഷംനാദ് - തൊളിക്കോട് ഠൗണ്‍, വി വിജയന്‍ - പനയ്ക്കോട്, ബിജു-ചായം, സജിത എം പി - തോട്ടുമുക്ക്.