ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
നമ്മുടെ സംസ്ഥാനത്ത് പഞ്ചായത്തുകള്‍ രൂപീകൃതമായപ്പോള്‍ ഇന്നത്തെ തൊളിക്കോട് ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ അന്നത്തെ ഉഴമലയ്ക്കല്‍ പഞ്ചായത്തില്‍ ആയിരുന്നു. തുടര്‍ന്ന് ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി വിതുര ഗ്രാമപഞ്ചായത്ത് രൂപം കൊണ്ടു. നമ്മുടെ പഞ്ചായത്തിലെ പുളിമൂട് എന്ന സ്ഥലത്ത് വാടക കെട്ടിടത്തിലാണ് ആദ്യ ഘട്ടത്തില്‍ വിതുര പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. 1973 - ല്‍ ആണ് തൊളിക്കോട് ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. അതിന് വളരെ മുമ്പ് 1952 -ല്‍ സ്ഥാപിതമായ ശരിയത്തൂല്‍ ഇസ്ലാം ലൈബ്രറിയാണ് പഞ്ചായത്ത് എന്ന ആശയം (ഇന്നത്തെ തൊളിക്കോട് ലൈബ്രറി) പൊതുജന മദ്ധ്യത്തില്‍ ഉയര്‍ത്തികൊണ്ട് വന്നത്.
കൂടുതൽ വായിക്കുക