പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്:പ്രസിഡന്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു.വൈസ് പ്രസിഡന്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു.വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ഷെമി ഷംനാദ്

പ്രസിഡൻ്റ്

അഭിലാഷ് വി സി

വൈസ് പ്രസിഡന്‍റ്

വിജിത്ര

വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ

എൻ എസ് ഹാഷിം

ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ

രമ

ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ

സുനിമോൾ എസ്

സെക്രട്ടറി

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ജില്ല :  തിരുവനന്തപുരം, താലൂക്ക് : നെടുമങ്ങാട്, ബ്ലോക്ക് പഞ്ചായത്ത് : വെള്ളനാട്, വിസ്തീർണ്ണം : 22.37 ചതുരശ്ര കിലോമീറ്റർ, വാർഡുകളുടെ എണ്ണം : 18വില്ലേജ് : തൊളിക്കോട് (പൂർണ്ണമായും വ്യാപിച്ചുകിടക്കുന്നു), നിയമസഭാ മണ്ഡലം : അരുവിക്കരരൂപീകരിച്ച വർഷം : 1973 വാർഡുകൾപുളിച്ചാമലപരപ്പാറചായംആനപ്പെട്ടിതോട്ടുമുക്ക്പുളിമൂട്മലയടിവിനോബാനികേതൻപറണ്ടോട് ഠൌൺചെട്ടിയാംപാറകണിയാരംകോട്പനക്കോട്തൊളിക്കോട്തച്ചൻകോട്തൊളിക്കോട് ടൗൺ പാമ്പാടിതേവൻപാറതുരുത്തി   

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

നമ്മുടെ സംസ്ഥാനത്ത് പഞ്ചായത്തുകള്‍ രൂപീകൃതമായപ്പോള്‍ ഇന്നത്തെ തൊളിക്കോട് ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ അന്നത്തെ ഉഴമലയ്ക്കല്‍ പഞ്ചായത്തില്‍ ആയിരുന്നു. തുടര്‍ന്ന് ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി വിതുര ഗ്രാമപഞ്ചായത്ത് രൂപം കൊണ്ടു. നമ്മുടെ പഞ്ചായത്തിലെ പുളിമൂട് എന്ന സ്ഥലത്ത് വാടക കെട്ടിടത്തിലാണ് ആദ്യ ഘട്ടത്തില്‍ വിതുര പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.    1973 - ല്‍ ആണ് തൊളിക്കോട് ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. അതിന് വളരെ മുമ്പ് 1952 -ല്‍ സ്ഥാപിതമായ ശരിയത്തൂല്‍ ഇസ്ലാം ലൈബ്രറിയാണ് പഞ്ചായത്ത് എന്ന ആശയം (ഇന്നത്തെ തൊളിക്കോട് ലൈബ്രറി) പൊതുജന മദ്ധ്യത്തില്‍ ഉയര്‍ത്തികൊണ്ട് വന്നത്.

കൂടുതൽ വായിക്കുക