തിരുവനന്തപുരം ജില്ല
📢 ഗ്രാമപഞ്ചായത്ത് കെട്ടിട നികുതിയും ഹരിതകർമ്മസേന യൂസർ ഫീസും സമയബന്ധിതമായി ഒടുക്കൂ... വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകൂ!
സ്ഥാപന ചരിത്രം

തൊളിക്കോട് ഗ്രാമപഞ്ചായത്ത്

🏢 1. പഞ്ചായത്ത് രൂപീകരണ പശ്ചാത്തലം
സംസ്ഥാനത്ത് പഞ്ചായത്തുകൾ രൂപീകൃതമായപ്പോൾ ഇന്നത്തെ തൊളിക്കോട് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ ഉഴമലയ്ക്കൽ പഞ്ചായത്തിലാണ് ഉൾപ്പെട്ടിരുന്നത്. തുടർന്ന് ഈ പ്രദേശങ്ങൾ ഉൾപ്പെടുത്തി വിതുര ഗ്രാമപഞ്ചായത്ത് രൂപം കൊണ്ടു. നമ്മുടെ പഞ്ചായത്തിലെ പുളിമൂട് എന്ന സ്ഥലത്ത് വാടക കെട്ടിടത്തിലാണ് ആദ്യ ഘട്ടത്തിൽ വിതുര പഞ്ചായത്ത് ഓഫീസ് പ്രവർത്തിച്ചിരുന്നത്.
🌧️ 2. 'തൊളിക്കോട്' എന്ന പേരിനു പിന്നിൽ
മഴക്കാലത്ത് തൊളി (ചെളി) കെട്ടിക്കിടന്ന് തോടു പോലെ കാണപ്പെടുന്നതിനാൽ മനുഷ്യർക്ക് സഞ്ചരിക്കാനാവുമായിരുന്നില്ല. തൊളി കെട്ടിക്കിടക്കുന്ന സ്ഥലം 'തൊളിത്തോട്' കാലാന്തരത്തിൽ രൂപ മാറ്റം പ്രാപിച്ചാണ് തൊളിക്കോട് എന്ന പേര് ഉണ്ടായതെന്ന് പഴമക്കാർ പറയുന്നു.
📜 3. ജനകീയ ആവശ്യവും സർക്കാർ ഉത്തരവും
1952-ൽ സ്ഥാപിതമായ ശരിയത്തൂൽ ഇസ്ലാം ലൈബ്രറിയാണ് (ഇന്നത്തെ തൊളിക്കോട് ലൈബ്രറി) പഞ്ചായത്ത് എന്ന ആശയം പൊതുജന മധ്യത്തിൽ ഉയർത്തിയത്. തൊളിക്കോട് ജംഗ്ഷനിലെത്തിയ അന്നത്തെ പഞ്ചായത്ത് വകുപ്പ് മന്ത്രി ശ്രീ. അവുക്കാദർകുട്ടി നഹയ്ക്ക് ജനങ്ങൾ ഒപ്പിട്ട നിവേദനം നൽകി. തുടർന്നുള്ള സമ്മർദ്ദങ്ങളുടെ ഫലമായി 01.03.1973-ൽ തൊളിക്കോട് പഞ്ചായത്ത് രൂപീകരിച്ച് സർക്കാർ ഉത്തരവിറങ്ങി.
👥 4. ആദ്യ അഡ്ഹോക്ക് കമ്മിറ്റി (17-03-1973)
ശ്രീ റ്റി. എം. സാലി ആദ്യ പഞ്ചായത്ത് പ്രസിഡന്റായി 17-03-1973-ൽ അഡ്ഹോക്ക് കമ്മിറ്റി നിലവിൽ വന്നു. ശ്രീ എസ്. കെ ആശാരി (പുളിച്ചാമല), ശ്രീ പുഷ്കരപണിക്കർ (പനയ്ക്കോട്), ശ്രീ എം. അബ്ദുൽ ഖനി, ആനപ്പെട്ടി ശ്രീ കെ. വേലായുധൻ നായർ (മലയടി), ശ്രീ ലക്ഷ്മണൻ കാണി, ശ്രീ ഈസുകുഞ്ഞ്, ശ്രീമതി നളിനി കുഞ്ഞികൃഷ്ണൻ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങൾ.
⭐ 5. നേതൃത്വവും സ്മരണീയ വ്യക്തിത്വങ്ങളും
ശ്രീ. റ്റി. എം. സാലി, പി. എം. ഇസ്മായിൽ, എൻ. എം. സാലി, എ. അബ്ദുൽ റഷീദ്, ഫോറസ്റ്റർ അലിയാരുകുഞ്ഞ്, എസ്. സൈനുദ്ദീൻ, എൻ. അബ്ദുൽ ബഷീർ, ടീച്ചർ അലിയാരുകുഞ്ഞ്, ചെറുവക്കോണം ബേക്കർ, എം. മുഹമ്മദ് അബ്ദുൽ ഖാദർ തുടങ്ങിയവർ പഞ്ചായത്ത് രൂപീകരണത്തിൽ മുഖ്യപങ്ക് വഹിച്ചു. പഞ്ചായത്ത് പ്രവർത്തിക്കുവാൻ സൗജന്യമായി കെട്ടിടം വിട്ടുതന്ന വ്യക്തിയാണ് വിദ്യാഭ്യാസ വകുപ്പ് റിട്ടയേർഡ് സൂപ്രണ്ട് ശ്രീ. എ. എം. ബേക്കർ.