തിരുവനന്തപുരം ജില്ല
📢 ഗ്രാമപഞ്ചായത്ത് കെട്ടിട നികുതിയും ഹരിതകർമ്മസേന യൂസർ ഫീസും സമയബന്ധിതമായി ഒടുക്കൂ... വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകൂ!
തൂഫാൻ 2.0

September 29, 2026

🌪️ ഓപ്പറേഷൻ തൂഫാൻ – രണ്ടാംഘട്ടത്തിന് തുടക്കമായി! 🚫

ലഹരിക്കെതിരെ തൊളിക്കോട് ഒരുമിക്കുന്നു… 💪

തൊളിക്കോട് ഗ്രാമപഞ്ചായത്തിനെ ലഹരിമുക്ത പഞ്ചായത്താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷെമി ഷംനാദ് നിർവഹിച്ചു.

ലഹരിയുടെ വിപത്തിനെതിരെ ശക്തമായ ബോധവൽക്കരണവും ജനകീയ ഇടപെടലുകളും ഉറപ്പാക്കിക്കൊണ്ട്, നമ്മുടെ യുവതലമുറയെ ലഹരിയിൽ നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

👊 ലഹരിക്ക് നോ പറയാം…
❤️ നമ്മുടെ മക്കളെ ചേർത്തുപിടിക്കാം…
🌱 ലഹരിമുക്ത തൊളിക്കോടിനായി ഒരുമിക്കാം!

ജനപങ്കാളിത്തത്തോടെ…
ലഹരിക്കെതിരെ തൊളിക്കോട് ഒരുമിച്ച് മുന്നേറുന്നു! ✊

Toofan